ഇറാനിൽ ഭൂചലനം; അഞ്ചു പേർ മരിച്ചു
Saturday, November 9, 2019 12:14 AM IST
ടെഹ്റാൻ: ഇറാനിലുണ്ടായ ഭൂചലനത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ അസർബെയ്ജാൻ പ്രവിശ്യയിലെ ടാർക്ക് എന്ന ഗ്രാമപ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ 2.30ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. 40 തുടർചലനങ്ങളും ഉണ്ടായി. 30 വീടുകളും തകർന്നു.
ടെഹ്റാനിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. പരിക്കേറ്റവരിൽ ഭൂരിഭാഗത്തിന്റെയും നില ഗുരുതരമല്ല.