കാഷ്മീർ വിഷയം യുകെ പൊതുതെരഞ്ഞെടുപ്പിലും
Sunday, November 10, 2019 2:00 AM IST
ലണ്ടൻ: ഇന്ത്യൻ സർക്കാർ ജമ്മുകാഷ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കാഷ്മീർ പ്രശ്നം യുകെയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും പ്രവേശിച്ചു. ഡിസംബർ 12നാണ് യുകെ പൊതുതെരഞ്ഞെടുപ്പ്. ഇതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭിന്നത പ്രചാരണവിഷയമാക്കുന്നതിനെതിരേ സ്ഥാനാർഥികൾക്കു മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കാഷ്മീർ വിഷയം സോഷ്യൽ മീഡിയയിലൂടെ ചില ഇന്ത്യൻ പ്രവാസ സംഘടനകൾ ഉപയോഗിക്കുന്നുണ്ട്. കാഷ്മീരിലെ അന്താരാഷ്ട്ര ഇടപെടലിന് അനുകൂലമായ പ്രമേയം പാസാക്കിയതുമുതല്‍ പ്രതിപക്ഷപാർട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യ വിരുദ്ധ നിലപാട് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലണ്ടനില്‍ പാക്കിസ്ഥാന് അനുകൂല ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ അപലപിക്കാത്തതിന്റെ പേരില്‍ ലേബർ പാര്‍ട്ടിവിരുദ്ധ സന്ദേശങ്ങൾ വാട്സ്ആപ്പിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.