പാക്കിസ്ഥാനിൽ ഹിമപാതം; 84 മരണം
Wednesday, January 15, 2020 12:14 AM IST
ഇസ്ലാമാബാദ്: കനത്തമഴയും മഞ്ഞുവീഴ്ചയും പാക്കിസ്ഥാനിൽ 84 പേരുടെ ജീവഹാനിക്കിടയാക്കി. മഞ്ഞുകാറ്റ് വീശിക്കൊണ്ടിരിക്കുന്നതു മൂലം പലേടത്തും സാധാരണ ജീവിതം സ്തംഭിച്ചു. പാക് അധിനിവേശ കാഷ്മീരിലെ നീലം താഴ്വരയിൽ 57 മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നിരവധി പേരെ കാണാതായി. 45 വീടുകൾ നശിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 പേർ മരിച്ചെന്ന് സർക്കാർ വക്താവ് പറഞ്ഞു. കാരക്കോറം ഹൈവേ അടച്ചു. പാക് പഞ്ചാബിലെ സിയാൽക്കോട്ട്, ഗുജ്റാത്ത് നഗരങ്ങളിൽ കനത്തമഴ മൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.