ഇറേനിയൻ ആക്രമണം: യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം
Saturday, January 25, 2020 11:08 PM IST
വാഷിംഗ്ടൺ ഡിസി: ഈ മാസമാദ്യം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 34 യുഎസ് സൈനികരുടെ തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗൺ അറിയിച്ചു. ഇറാക്കിലെ ഐൻ അൽഅസദ് താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരു യുഎസ് സൈനികനും പരിക്കേറ്റില്ലെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം അറിയിച്ചിരുന്നത്.
ഇറേനിയൻ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.