അറബിലോകത്തെ ആദ്യ അണുശക്തി നിലയം യുഎഇയിൽ
Tuesday, February 18, 2020 12:25 AM IST
ദുബായ്: അറബിലോകത്തെ ആദ്യ അണുശക്തിനിലയം വൈകാതെ യുഎഇയിൽ പ്രവർത്തനം തുടങ്ങും. അബുദാബിക്കു പടിഞ്ഞാറുള്ള ബറാകാ അണുശക്തി നിലയത്തിലെ ഒരു റിയാക്ടർ പ്രവർത്തിക്കാനുള്ള അനുമതി ഭരണകൂടം നല്കി. എന്നു പ്രവർത്തനം തുടങ്ങുമെന്നു വ്യക്തമല്ലെങ്കിലും വൈകാതെ ഉണ്ടായേക്കുമെന്നാണു സൂചന.
എണ്ണസന്പന്ന രാജ്യമാണെങ്കിലും മറ്റ് ഊർജ മേഖലകളിലേക്കു മാറാനുള്ള ശ്രമത്തിലാണ് യുഎഇ. ബറാകാ പ്ലാന്റിൽ നാല് ആണവ റിയാക്ടറുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഈ നിലയത്തിന്റെ നിർമാണം 2017ൽ തീർക്കാൻ ഉദ്ദേശിച്ചിരുന്നതാണ്. സുരക്ഷാകാരണങ്ങളാലടക്കം നീണ്ടു പോകുകയായിരുന്നു. നാലു റിയാക്ടറുകളും പ്രവർത്തിച്ചാൽ 5,600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.