നെവാഡയിൽ ജയം സാൻഡേഴ്സിന്
Monday, February 24, 2020 12:00 AM IST
വാഷിംഗ്ടൺ ഡിസി: നെവാഡയിലെ ഡെമോക്രാറ്റിക് കോക്കസിൽ വെർമണ്ട് സെനറ്റർ ബേണി സാൻഡേഴ്സിനു ജയം. ഇതോടെ സാൻഡേഴ്സ് നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിച്ചു. ഏഴു പേരാണ് മത്സരരംഗത്തുള്ളത്. അടുത്തയാഴ്ചത്തെ സൗത്ത് കരോളൈന പ്രൈമറിയിൽ സാൻഡേഴ്സ് വിജയിക്കാനുള്ള സാധ്യതയും വർധിച്ചു.