70 ശതമാനം മരണം യൂറോപ്പിൽ
70 ശതമാനം മരണം യൂറോപ്പിൽ
Monday, March 30, 2020 12:10 AM IST
ജ​​​നീ​​​വ: ചൈ​​​ന​​​യി​​​ൽ രൂ​​​പം​​​കൊ​​​ണ്ട കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി ഇ​​​തി​​​ന​​​കം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ജീ​​​വ​​​ൻ അ​​​പ​​​ഹ​​​രി​​​ച്ച​​​ത് യൂ​​​റോ​​​പ്പി​​​ൽ. ഞാ​​​യ​​​ർ രാ​​​വി​​​ലെ 7.30 വ​​​രെ കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ്. ആ ​​​സ​​​മ​​​യ​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 30,879 മ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​തി​​​ൽ 21,776-ഉം ​​​യൂ​​​റോ​​​പ്പി​​​ലാ​​​ണ്.

81439 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​ച്ച ചൈ​​​ന​​​യി​​​ൽ 3,300 പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​വ​​​രെ മ​​​രി​​​ച്ച​​​ത്. അ​​​വി​​​ടെ 742 പേ​​​ർ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്നു​​​മു​​​ണ്ട്. ഇ​​​വ​​​ര​​​ട​​​ക്കം 2691 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മ​​​യം ഇ​​​റ്റ​​​ലി, സ്പെ​​​യി​​​ൻ, ജ​​​ർ​​​മ​​​നി, ഫ്രാ​​​ൻ​​​സ്, യു​​​കെ തു​​​ട​​​ങ്ങി​​​യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​ത്.


യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​ങ്ങ​​​നെ (ഞാ​​​യ​​​ർ രാ​​​വി​​​ലെ 7.30 വ​​​രെ): ഇ​​​റ്റ​​​ലി 10023, സ്പെ​​​യി​​​ൻ 5982, ഫ്രാ​​​ൻ​​​സ് 2314, യു​​​കെ 1019, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് 639, ജ​​​ർ​​​മ​​​നി 433, ബെ​​​ൽ​​​ജി​​​യം 353, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് 264, തു​​​ർ​​​ക്കി 108, സ്വീ​​​ഡ​​​ൻ 105, പോ​​​ർ​​​ച്ചു​​​ഗ​​​ൽ 100, ഓ​​​സ്ട്രി​​​യ 68, ഡെ​​​ന്മാ​​​ർ​​​ക്ക് 65, റൊ​​​മാ​​​നി​​​യ 37, അ​​​യ​​​ർ​​​ല​​​ൻ​​​ഡ് 36, ഗ്രീ​​​സ് 32, നോ​​​ർ​​​വേ 23, സാ​​​ൻ മ​​​രീ​​​നോ 22, പോ​​​ള​​​ണ്ട് 18, ല​​​ക്സം​​​ബു​​​ർ 18, ഹം​​​ഗ​​​റി 11, ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക് 11, സെ​​​ർ​​​ബി​​​യ 10, അ​​​ൽ​​​ബേ​​​നി​​​യ 10, സ്ലോ​​​വേ​​​നി​​​യ 9, യു​​​ക്രെ​​​യ്ൻ 9, ഫി​​​ൻ​​​ല​​​ൻ​​​ഡ് 9, ബ​​​ൾ​​​ഗേ​​​റി​​​യ 7, ലി​​​ത്വാ​​​നി​​​യ 7, ബോ​​​സ്നി​​​യ 6, ക്രൊ​​​യേ​​​ഷ്യ 5, സൈ​​​പ്ര​​​സ് 5, റ​​​ഷ്യ 4, മാ​​​സ​​​ഡോ​​​ണി​​​യ 4, ഐ​​​സ്‌​​​ലാ​​​ൻ​​​ഡ് 2, മൊ​​​ൾ​​​ഡോ​​​വ 2, എ​​​സ്റ്റോണി​​​യ 1, മോ​​​ണ്ടെ​​​നെ​​​ഗ്രോ 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.