ചൈനയിൽ പൊതുവാഹന ഗതാഗതം പുനരാരംഭിച്ചു
Sunday, April 5, 2020 12:56 AM IST
ബീജിംഗ്: കൊറോണ വൈറസ് ബാധയെത്തുടർന്നു നിർത്തിവച്ച പൊതുവാഹന ഗതാഗതവും മെട്രോ റെയിൽ സർവീസും ചൈന പുനരാരംഭിച്ചു.
ചൈനീസ് ഗതാഗത വകുപ്പ് ഇന്നലെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ മൂന്നിനു പ്രൊവിൻസുകളിലും രാജ്യതലത്തിലും പൊതു വാഹനഗതാഗതം പുനഃസ്ഥാപിച്ചതായും മെട്രോ റെയിൽ സർവീസുള്ള 41 നഗരങ്ങളിൽ അവ പുനഃസ്ഥാപിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.
പകർച്ചവ്യാധി തടയാനുള്ള ശ്രമം തുടരുന്നതിനൊപ്പം സാന്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.