ജപ്പാനിൽ വെള്ളപ്പൊക്കം; 34 മരണം
Monday, July 6, 2020 12:24 AM IST
ടോക്കിയോ: ദക്ഷിണ ജപ്പാനിൽ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് 34 പേർ മരിച്ചു. കുമാമോട്ടോ മേഖലയിലെ പ്രളയബാധിത പ്രദേശത്തുനിന്നു ഹെലികോപ്റ്ററുകളിലാണ് വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചത്. 40,000 ഓളം പട്ടാളക്കാരും അഗ്നിശമനസേയും രക്ഷാപ്രവർത്തനം നടത്തുന്നു. കുമ നദി കരകവിഞ്ഞൊഴുകുകയാണ്. കുമ ഗ്രാമത്തിലെ വൃദ്ധസദനത്തിലെ 14 അന്തേവാസികൾ വെള്ളപ്പൊക്കത്തിൽ മരിച്ചു.