ഒലി-പ്രചണ്ഡ ചർച്ച പരാജയം; ഇന്നു വീണ്ടും കൂടിക്കാഴ്ച
Monday, July 6, 2020 12:24 AM IST
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണു പാർട്ടിയുടെ നിലപാട്. കൂടിക്കാഴ്ച പരാജയപ്പെട്ടതോടെ പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനു മുന്പായി ഇന്നു വീണ്ടും കൂടിക്കാഴ്ച നടത്താമെന്നു സമ്മതിച്ചാണ് ഇരുവരും പിരിഞ്ഞത്. പ്രധാമന്ത്രി, പാർട്ടി ചെയർമാൻ എന്നീ പദവികളിൽനിന്ന് ഒലി രാജിവയ്ക്കണമെന്നാണു സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ പ്രചണ്ഡ അനുകൂലികളുടെ നിലപാട്.