പെരുമഴ: ജപ്പാനിൽ 57 മരണം, ലക്ഷങ്ങളെ ഒഴിപ്പിക്കുന്നു
Thursday, July 9, 2020 12:33 AM IST
ടോ​​​​ക്കി​​​​യോ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കു ശ​​​​മ​​​​ന​​​​മി​​​​ല്ലാ​​​​തായതോടെ ജ​​​​പ്പാ​​​​നി​​​​ൽ ല​​​​ക്ഷ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റു​​​​ന്നു. വി​​​​വി​​​​ധ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 57 പേ​​​​ർ മ​​​​രി​​​​ച്ചു.

ക്യോ​​​​ട്ടോ, നാ​​​​ഗാ​​​​നോ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 1,45,000 പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഫു​​​​ക്കു​​​​ഷി​​​​മ, മി​​​​യാ​​​​ഗി, ഒ​​​​സാ​​​​ക്ക, ഷി​​​​ഗ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ 1,31,000 പേ​​​​ർ​​​​ക്ക് ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.


ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് മ​​​​ഴ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നൊ​​​​പ്പം വ്യാ​​​​പ​​​​ക​​​​മാ​​​​യി മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യി. 23 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ അ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.