യുകെയിലെ വിദേശ നിക്ഷേപം: ഇന്ത്യക്കു രണ്ടാം സ്ഥാനം
Saturday, July 11, 2020 12:03 AM IST
ലണ്ടൻ: 2019-20 കാലയളവിൽ ബ്രിട്ടനിൽ ഏറ്റവുമധികം വിദേശ നിക്ഷേപം നടത്തിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ബ്രിട്ടീ ഷ് വിദേശവ്യാപാരവിഭാഗമാണ് (ഡിഐടി) ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തിവിട്ടത്. ഇന്ത്യ 120 പദ്ധതികളിൽ നിക്ഷേപിച്ചുവെന്നും 5429 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
462 പദ്ധതികളിൽ നിക്ഷേപിക്കുകയും 20,131 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജർമനിയാണ്.