പോളണ്ട്: ഡുഡയ്ക്കു വിജയം
Monday, July 13, 2020 11:52 PM IST
വാർസോ: പോളണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആന്ദ്രേ ഡുഡയ്ക്കു വിജയം. ഡുഡയ്ക്ക് 51.2 ശതമാനം വോട്ട് ലഭിച്ചു. എതിരാളി വാർസോ മേയർ റഫാൽ തർസാസ്കോവ്സ്കി 48.8 ശതമാനം വോട്ട് നേടി.
സോഷ്യൽ കൺസർവേറ്റീവ് പക്ഷക്കാരനായ ഡുഡ നിലവിൽ സർക്കാരിനെ നയിക്കുന്ന നാഷണലിസ്റ്റ് ലോ ആൻഡ് ജസ്റ്റീസ് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. ഡുഡയുടെ വിജയം രാജ്യത്തെ നീതിന്യായ പരിഷ്കരണത്തിന് ആക്കം കൂട്ടിയേക്കും. ഗർഭഛിദ്രത്തിനും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കും എതിരെയുള്ള നിലപാട് തുടർന്നേക്കും.