ചൊവ്വയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി
Wednesday, September 30, 2020 12:24 AM IST
മോസ്കോ: ചൊവ്വാഗ്രഹത്തിൽ ദ്രാവകരൂപത്തിലുള്ള ജലമുണ്ടെന്നു പുതിയ പഠനം. റൊമ ട്രി യൂണിവേഴ്സിറ്റി ഗവേഷകരായ സെബാസ്റ്റ്യൻ ഇമ്മാനുവേൽ ലവോറോയും എലീന പെറ്റിനെയും നടത്തിയ പഠനം നേച്ചർ അസ്ട്രോണമി ജേർണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാഴ്സ് എക്സ്പ്രസ് പേടകത്തിൽനിന്ന് ലഭിച്ച റഡാർ സിഗ്നൽ ഉപയോഗിച്ചാണു പഠനം. ചൊവ്വയുടെ ഉള്ളറയിൽ ദ്രാവക ജല തടാകമാണ് ഗവേഷകർ കണ്ടെത്തിയത്. 2018ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ഗ്രഹത്തിന്റെ ദക്ഷിണധ്രുവത്തിൽ 12 മൈൽ ദൂരമുള്ള അന്തർനദിയുള്ളതായി പറയുന്നു.