പാക്കിസ്ഥാനിൽ സ്ഫോടനം; 14 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു
Saturday, October 17, 2020 12:02 AM IST
ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ അർധസൈനിക വിഭാഗത്തിലെ ഏഴും സ്വകാര്യ സുരക്ഷാ സേനയിലെ ഏഴും പേർ കൊല്ലപ്പെട്ടു. ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്മെന്റ് കന്പനി ജീവനക്കാരുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നവർക്കു നേർക്ക് റോക്കറ്റാക്രമണവും വെടിവയ്പും നടക്കുകയായിരുന്നു. ബലൂച് തീവ്രവാദികൾ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബുധനാഴ്ച നോർത്ത് വസീറിസ്ഥാനിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടിരുന്നു.