യുഎഇയിൽനിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രയേലിലെത്തി
Tuesday, October 20, 2020 12:56 AM IST
ടെൽ അവീവ്: യുഎഇയിൽനിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രയേലിൽ ലാൻഡ് ചെയ്തു. യുഎഇ-ഇസ്രായേൽ സഹകരണത്തിന്റെ ഭാഗമായാണു വിമാന സർവീസ് ആരംഭിച്ചത്.
ഇന്നലെ രാവിലെ ഏഴിനാണ് ഇത്തിഹാദ് എയർവേസ് വിമാനം ടെൽ അവീവിൽ ഇറങ്ങിയത്. ഇസ്രായേലിൽനിന്നുള്ള സംഘവുമായി ഇന്നലെ വൈകുന്നേം വിമാനം അബുദാബിക്കു തിരിച്ചു.