തുർക്കിയിലെ ഓർത്തഡോക്സ് സഭാ നേതൃത്വവുമായി പോംപിയോ കൂടിക്കാഴ്ച നടത്തി
Tuesday, November 17, 2020 11:42 PM IST
ഇസ്താംബുൾ: തുർക്കിയിലെ ഓർത്തഡോക്സ് സഭാ നേതൃത്വവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. എക്യുമെനിക്കൽ പാർത്രിയാക്കിസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൽ പോംപിയോ ട്വീറ്റ് ചെയ്തു.
തുർക്കി അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് പോൾ റസലുമായും ചർച്ച നടത്തി. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഏഴു രാജ്യങ്ങളിലെ സന്ദർശനത്തിനിടെയാണ് പോംപിയോ ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഭരണകൂടവുമായി കൂടിക്കാഴ്ച നടത്താതെയുള്ള പോംപിയോയുടെ നീക്കത്തെ തുർക്കി വിമർശിച്ചു. ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയ തുർക്കിയുടെ നടപടിക്കിടെയാണ് പോംപിയോയുടെ സന്ദർശനം.