യുഎസ് ഡബ്ല്യുഎച്ച്ഒയിൽ അംഗമാകും
Friday, November 20, 2020 11:47 PM IST
വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യിൽ തിരികെച്ചേരുമെന്നും ചൈന നിയമം അനുസരിച്ച് പ്രവർത്തിക്കണമെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു.
ചൈനയിൽനിന്നു കൊറോണ വൈറസ് ബാധിച്ചത് തടയാൻ സാധിച്ചില്ലെന്നു ചൂണ്ടാക്കാട്ടി ഡബ്ല്യുഎച്ച്ഒയിൽനിന്ന് അമേരിക്ക പിൻമാറുകയാണെന്ന് ഏപ്രിലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.