അഫ്ഗാനിൽ ചാവേർ ആക്രമണം: 34 മരണം
Monday, November 30, 2020 12:15 AM IST
കാബൂൾ: സൈനികതാവളത്തിലും പ്രവിശ്യ ഭരണകേന്ദ്രത്തിലുമുണ്ടായ വ്യത്യസ്ത ചാവേർ ബോംബ് സ്ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടു.
കിഴക്കൻ അഫ്ഗാനിലെ ഗാസ്നി പ്രവിശ്യയിൽ ആർമി കമാൻഡോ ബേസിലേക്കു സ്ഫോടകവസ്തു നിറച്ച സൈനികവാഹനം ഒാടിച്ചു കയറ്റി ചാവേർ നടത്തിയ സ്ഫോടനത്തിൽ 31 പട്ടാളക്കാർ മരിച്ചു. 24 പേർക്കു പരിക്കേറ്റു.
തെക്കൻ അഫ്ഗാനിസ്ഥാനിലെ സുബാലിൽ പ്രവിശ്യ കൗൺസിൽ മേധാവിയുടെ വസതിയിലേക്കു ചാവേർ കാർ ബോംബ് സ്ഫോടനം നടത്തി. ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. കുട്ടികളുൾപ്പെടെ 12 പേർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.