ബ്രിട്ടനിൽ കോവിഡ് വാക്സിൻ അടുത്തയാഴ്ച
Thursday, December 3, 2020 1:20 AM IST
ലണ്ടൻ: കൊറോണ വൈറസ് ബാധയ്ക്കെതിരായ വാക്സിന് അനുമതി നല്കുന്ന ആദ്യരാജ്യമായി ബ്രിട്ടൻ. അമേരിക്കയിലെ ഫൈസർ കന്പനിയും ജർമനിയിലെ ബയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സിൻ അടുത്തയാഴ്ച ആദ്യം മുതൽ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. പ്രായമേറിയവർ, പരിചരണ കേന്ദ്രങ്ങളിൽ കഴിയുന്നവർ, ശാരീരികാവശത നേരിടുന്നവർ എന്നിവർക്കായിരിക്കും മുൻഗണന.