പ്രവാസികൾ പരസ്പരം സഹായിക്കുന്നവരാകണം: ബിഷപ് ഡോ. ജോസഫ് കരിയിൽ
Monday, January 11, 2021 12:22 AM IST
ദുബായ്: പ്രവാസികൾ പരസ്പരം സഹായിക്കുന്നവരാകണമെന്ന് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ. കെആർഎൽസിസിയുടെ ലാറ്റിൻ ഡേ ഓണ്‍ലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
പ്രവാസത്തിലും സഹോദരന്റെ കാവലാളാകുക എന്നതായിരുന്നു സമ്മേളനത്തിന്റെ ചിന്താവിഷയം. ബിഷപ് പോൾ ഹിൻഡർ ആശംസ അർപ്പിച്ചു. പ്രൊക്ലമേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലി അർപ്പിച്ചു.
ആർച്ച്ബിഷപ് ഡോ. സുസെപാക്യം, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോസ്, ദുബായ് ഇടവക വികാരി ഫാ. ലെനി, ദുബായ് മലയാളി സമൂഹത്തിന്റെ ചാപ്ലിൻ ഫാ. അലക്സ് വാച്ചാപറന്പിൽ, ദുബായ് പാരിഷ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് മാത്യു തോമസ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, കെഎൽസിഡബ്ള്യുഎ പ്രസിഡന്റ് ജെയിൻ അൻസിൽ ഫ്രാൻസിസ്, ലിഡാ ജേക്കബ് തുടങ്ങി നിരവധി പ്രമുഖർ പ്രസംഗിച്ചു. വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായിരുന്നു.