ഗ്വാണ്ടനാമോയിലെ രഹസ്യത്തടവറകളിലൊന്ന് അമേരിക്ക അടച്ചു
Tuesday, April 6, 2021 12:25 AM IST
വാഷിംഗ്ടൺ: ഗ്വാണ്ടനാമോയിലെ അമേരിക്കയുടെ രഹസ്യത്തടവറകളിലൊന്ന് അടച്ചുപൂട്ടി. അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത വിധം ജീർണാവസ്ഥയിലായ ക്യാന്പ് ഏഴ് അടച്ചുപൂട്ടി തടവുകാരെ മറ്റൊരിടത്തേക്കു മാറ്റിയതായി യുഎസ് മിലിട്ടറി ഞായറാഴ്ച അറിയിച്ചു.
ക്യൂബയുടെ തെക്കുകിഴക്കന്‍ തീരത്തുള്ള ഗ്വാണ്ടനാമോയിലെ തടവറകൾ യുഎസ് മിലിട്ടറിയുടെ സതേൺ കമാൻഡിന്റെ കീഴിലാണ്. എത്ര തടവുകാരെയാണ് ക്യാന്പ് ഏഴിൽനിന്നു മാറ്റിയതെന്നുസൈന്യം വ്യക്തമാക്കിയിട്ടില്ല.