റിസ്വിയുടെ അറസ്റ്റ്: പാക്കിസ്ഥാനിൽ കലാപം
Saturday, April 17, 2021 12:23 AM IST
ഇസ്ലാമാബാദ്: നിരോധിത സംഘടന തെഹ്രിക് ഇ ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) നേതാവ് മുഹമ്മദ് സാദ് റിസ്വിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ പാക്കിസ്ഥാനിൽ ദിവസങ്ങളായി നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. കലാപത്തിൽ നാല് പോലീസുകാർ കൊല്ലപ്പെടുകയും 600 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കലാപം തടയുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ വാർത്താവിതരണമന്ത്രാലയം രാജ്യത്ത് സമൂഹമാധ്യമങ്ങൾക്കു താത്്കാലിക വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനുശേഷം സമൂഹമാധ്യമങ്ങൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾ അറിയിച്ചു. ഇതിനിടെ, അനുയായികൾ കലാപത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ടുള്ള റിസ്വിയുടെ കത്ത് ട്വിറ്റർ വഴി സർക്കാർ പുറത്തുവിട്ടു.
ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് റിസ്വിയെ അറസ്റ്റ് ചെയ്തത്.