മ്യാൻമറിനായി പ്രാർഥിക്കണം: മാർപാപ്പ
Sunday, May 2, 2021 11:18 PM IST
വത്തിക്കാൻ സിറ്റി: മ്യാൻമറിൽ സമാധാനം തിരിച്ചുവരാനായി പ്രത്യേക പാർഥന നടത്താൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മരിയൻമാസമായ മേയിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്പേൾ മ്യാൻമറിനു വേണ്ടിയും പ്രാർഥിക്കണം.
കോവിഡ് മഹാമാരി ശമിക്കാനായുള്ള മാരത്തൺ പ്രാർഥന ലോകത്തെന്പാടുമുള്ള മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ആരംഭിച്ചതായും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.