യാത്രാ വിലക്ക്: ഇന്ത്യക്കാരന്റെ പരാതി പരിഗണിക്കും
Thursday, May 6, 2021 12:46 AM IST
സിഡ്നി: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ഭരണകൂടത്തിന്റെ നടപടിക്കെതിരേ ഇന്ത്യക്കാരൻ നൽകിയ പരാതി ഓസ്ട്രേലിയൻ കോടതി പരിഗണിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് ഓസ്ട്രേലിയ ഇത്തരം നടപടി സ്വീകരിച്ചത്.
ബംഗളൂരുവിൽ താമസിക്കുന്ന എഴുപത്തിമൂന്നുകാരനാണ് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ഇയാൾ അഭിഭാഷകൻ മുഖേന നൽകിയ ഹർജിയാണു കോടതി പരിഗണിക്കുന്നതിനായി മാറ്റിയത്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഈയാഴ്ചയാദ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽനിന്നു മടങ്ങിയെത്തുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കു ജയിൽ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.