പാക്കിസ്ഥാനിലെ എഡ്വേർഡ്സ് കോളജ് സർക്കാർ ഏറ്റെടുത്തു
Saturday, June 5, 2021 1:25 AM IST
പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലെ എഡ്വേർഡ്സ് കോളജ് സർക്കാർ ഏറ്റെടുത്തു. ചർച്ച് ഓഫ് പാക്കിസ്ഥാന്റെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. സർക്കാർനീക്കത്തിനെതിരെ ചർച്ച് ഓഫ് പാക്കിസ്ഥാൻ ബിഷപ് ഹംപ്രി പീറ്റേഴ്സ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലുംപ്രയോജനമുണ്ടായില്ല.