ബൊക്കോ ഹറാം തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
Friday, June 18, 2021 12:56 AM IST
അബൂജ: നൈജീരിയൻ ഇ സ്ലാമിക ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പുതിയ തലവൻ ബകുറ മൊദുവിന്റെ വീഡിയോ സന്ദേശമാണ് ഇന്നലെ പുറത്തുവന്നത്.
മേയ് 18 ന് വടക്കുകിഴക്കൻ ബോർണോയിൽ ബൊക്കോ ഹറാമും ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസും തമ്മിലുള്ള സംഘർഷത്തിനിടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നു വീഡിയോ സന്ദേശത്തിൽ പറയുന്നു. 2014ൽ 300 സ്കൂൾകുട്ടികളെ തട്ടിക്കൊണ്ടു പോയതിലൂടെയാണ് ബൊക്കോ ഹറാം കുപ്രസിദ്ധിനേടിയത്. 2016ൽ ബൊക്കോ ഹറാമിൽനിന്നു പിരിഞ്ഞവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്ന ഭീകരസംഘടനയുണ്ടാക്കിയത്.