ഇന്ത്യൻ വംശജ അമേരിക്കയിൽ തൊഴിൽവകുപ്പ് സോളിസിറ്റർ
Saturday, July 17, 2021 12:18 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ പൗരാവകാശ പ്രവർത്തക സീമ നന്ദയെ യുഎസ് തൊഴിൽവകുപ്പിന്റെ സോളിസിറ്ററായി നിയമിച്ചു.
പ്രസിഡന്റ് ജോ ബൈഡനാണു സീമയുടെ പേര് നിർദേശിച്ചത്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 46ന് എതിരേ 53 വോട്ടിന് നിർദേശം പാസായി.
48 വയസുള്ള സീമ, ബറാക് ഒബാമ പ്രസിഡന്റായിരിക്കേ തൊഴിൽവകുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്.