നൈജീരിയയിൽ മോചനദ്രവ്യം കൊണ്ടുചെന്നയാളെ തടവിലാക്കി
Monday, July 26, 2021 12:33 AM IST
അബൂജ: നൈജീരിയയിൽ ബന്ദികളാക്കപ്പെട്ട സ്കൂൾ കുട്ടികളെ മോചിപ്പിക്കാൻ പണവുമായി ചെന്നയാളെയും കൊള്ളക്കാർ പിടിച്ചുവച്ചു. വീടും സ്ഥലവും വിറ്റ് പണം സ്വരൂപിച്ച മാതാപിതാക്കളും സ്കൂൾ അധികൃതരും ഇതോടെ പ്രതീക്ഷയറ്റവരായി.
മേയിൽ നൈജർ സംസ്ഥാനത്തെ ഇസ്ലാമിക സ്കൂളിൽനിന്ന് 136 കുട്ടികളെയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളും സ്കൂൾ അധികൃതരും കൊള്ളക്കാരുമായി സംസാരിച്ച് തുക നല്കാമെന്നു സമ്മതിച്ചു. കുട്ടികളെ ഒളിപ്പിച്ചിരിക്കുന്ന കാട്ടിലേക്ക് ആറുപേരാണു പണവുമായി പോയത്. പറഞ്ഞുറപ്പിച്ച പണമില്ല എന്നു പറഞ്ഞ് ഇതിലൊരാളെ പിടിച്ചുവച്ചത്. കൊണ്ടുപോയ പണവും പിടിച്ചെടുത്തു. ഇനി ദൈവം മാത്രമാണു തങ്ങൾക്കു തുണയെന്നാണു ഹെഡ്മാസ്റ്റർ മലാം അബൂബക്കർ പറഞ്ഞത്.