പൂച്ചക്കൊലയാളിക്ക് അഞ്ചുവര്‍ഷം തടവ്
Saturday, July 31, 2021 12:55 AM IST
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒമ്പതു പൂച്ചകളെ കൊലപ്പെടുത്തുകയും ഏഴെണ്ണത്തിനെ ആക്രമിക്കുകയും ചെയ്ത മുന്‍ നേവി ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം തടവ് വിധിച്ചു. ദക്ഷിണ ഇംഗ്ലണ്ടിലെ ഹോവ് ക്രൗണ്‍ കോടതിയാണ് അന്പത്തിനാലുകാരനായ സ്റ്റീവ് ബൗക്വറ്റിന് തടവ് വിധിച്ചത്.
2018 ഒക്ടോബറിനും 2019 ജൂണിനും ഇടയിലാണ് ഇയാള്‍ കഠാര ഉപയോഗിച്ച് മറ്റുള്ളവരുടെ വളർത്തു പൂച്ചകളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പൂച്ചകളുടെ ഉടമകൾ വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. വളര്‍ത്തു പൂച്ചകള്‍ക്കു നേരേയുള്ള ആക്രമണം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു.