ടുണിഷ്യയിൽ പുതിയ സർക്കാർ
Monday, October 11, 2021 11:49 PM IST
ടൂണിസ്: ടുണിഷ്യയിൽ പുതിയ സർക്കാരിന് പ്രസിഡന്റിന്റെ അംഗീകാരം. പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തശേഷം ജുഡിഷൽ അധികാരങ്ങൾ സ്വന്തമാക്കിയ പ്രസിഡന്റ് കൈസ് സയിദ് മൂന്നു മാസത്തിനുശേഷം പ്രധാനമന്ത്രി നജ്ല ബൂദെൻ റംദാനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അംഗീകരിക്കുകയായിരുന്നു.
അറബ് ലോകത്ത് ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രിയാകുനന്നത്.