ചൈനയിലെ വിന്റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാൻ ബ്രിട്ടനിൽ ആലോചന
Saturday, November 20, 2021 11:54 PM IST
ലണ്ടൻ: മനുഷ്യാവകാശലംഘനം തുടർക്കഥയായ ചൈനയിൽ ഫെബ്രുവരിയിൽ നടക്കുന്ന വിന്റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
വിദേശകാര്യമന്ത്രി ലിസ് ട്രസ് ഇതിന് അനുകൂലമാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ചില നേതാക്കൾ ബഹിഷ്കരണം ആവശ്യപ്പെട്ടു ജോൺസനു കത്തയച്ചിരുന്നു.
നയതന്ത്ര ബഹിഷ്കരണം ആലോചനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിട്ടുണ്ട്.
ഹോങ്കോംഗിലും സിൻജിയാംഗ് പ്രവിശ്യയിലും ചൈന മനുഷ്യാവകാശലംഘനങ്ങൾ നത്തുന്നുവെന്നാണ് ആരോപണം.