വണ്ടിയിൽനിന്നു നോട്ടുമഴ: പെറുക്കാനായി ആൾക്കൂട്ടം
Saturday, November 20, 2021 11:54 PM IST
ലോസ് ആഞ്ചലസ്: അമേരിക്കയിൽ പണവുമായി പോകുകയായിരുന്ന കവചിത വാഹനത്തിന്റെ വാതിൽ അബദ്ധത്തിൽ തുറക്കപ്പെട്ട് റോഡിലുടനീളം കറൻസി നോട്ടുകൾ ചിതറി. ആളുകൾ വാഹനങ്ങൾ നിർത്തി നോട്ടുകൾ പെറുക്കാൻ തുടങ്ങിയതോടെ ഗതാഗത തടസവുമുണ്ടായി.
കലിഫോർണിയയിലെ സാൻഡിയേഗോയിൽ ഇന്റർസ്റ്റേറ്റ് ഹൈവേ അഞ്ചിലായിരുന്നു സംഭവം. കവചിത വാഹനത്തിലെ പണമടങ്ങിയ ബാഗുകളിലൊന്ന് നിലത്തുവീണു പൊട്ടുകയായിരുന്നു. മീറ്ററുകളോളം ചിതറിയ നോട്ടുകൾ വാരിയെടുത്ത് ആളുകൾ കോപ്രായങ്ങൾ കാണിച്ചു.
പോലീസെത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുറേയധികംപേർ സ്വമേധയാ പണം തിരികൈ കൈമാറി. എഫ്ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പണമെടുത്തവർ തിരികെ നല്കിയില്ലെങ്കിൽ നടപടി എടുക്കുമെന്നും പോലീസ് പറഞ്ഞു.