കോവിഡ്: ജർമനിയിൽ ലക്ഷം മരണം
Thursday, November 25, 2021 12:01 AM IST
ബെർലിൻ: കോവിഡ് 19 മഹാമാരിയെത്തുടർന്ന് ജർമനിയിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കടുത്ത നിയന്ത്രണവും നിർബന്ധിത വാക്സിനേഷനും മൂലം ആദ്യഘട്ടത്തിൽ കോവിഡിനെ ജർമനി പ്രതിരോധിച്ചെങ്കിലും ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുകയാണ്.
രാജ്യത്ത് തെരഞ്ഞെടുപ്പും ഭരണമാറ്റവും മൂലം കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നിരുന്നു. ജർമനിയിൽ 68 ശതമാനം പേർ മാത്രമാണു രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്. ശൈത്യം ആരംഭിച്ചതിനാൽ കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ പറഞ്ഞു.