കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി
Thursday, November 25, 2021 11:39 PM IST
ഹേഗ്: അഞ്ചു മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസറിന്റെ കൊറോണ വൈറസ് വാക്സിന് യൂറോപ്യൻ യൂണിയൻ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകി.
യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണു സ്കൂൾ കുട്ടികൾക്ക് ആശ്വാസകരമായ തീരുമാനം ഇയു കൈക്കൊണ്ടത്.
പ്രായപൂർത്തിയാകാത്തവർക്കു വാക്സിൻ നൽകാൻ ആദ്യമായാണു യൂറോപ്യൻ മെഡിക്കൽ ഏജൻസി അനുമതി നൽകുന്നത്. മുതിർന്നവർക്കു കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ഫ്രാൻസ് തീരുമാനമെടുത്തിട്ടുണ്ട്.