വന്നുപോയ കോവിഡ് ഒമിക്രോണിനെ തടയില്ല
Thursday, December 2, 2021 11:50 PM IST
ജൊഹാനസ് ബെർഗ്: മുന്പു കോവിഡ് വന്നവർ ഒമിക്രോൺ വൈറസിൽനിന്നു സുരക്ഷിതരല്ലെന്ന് ദക്ഷിണാഫ്രിക്കയിലെ പകർച്ചരോഗങ്ങൾക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞ ആനി വോൺ ഗോട്ട്ബെർഗ് പറഞ്ഞു.
വാക്സിനെടുത്താൽ രോഗം ഗുരുതരമാകുന്നതു തടയാൻ കഴിയും. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉത്കണ്ഠാജനകമായി വർധിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തേ കോവിഡ് വന്നവരുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂടുതലാണെങ്കിലും ഒട്ടനവധിതവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണിനെതിരേ സംരക്ഷണം ലഭിക്കില്ലെന്നാണു കരുതുന്നത്.