കൊറിയൻ ഹാക്കർമാർ കവർന്നത് 2966 കോടിയുടെ ക്രിപ്റ്റോ കറൻസി
Saturday, January 15, 2022 12:00 AM IST
ടോക്കിയോ: ഉത്തരകൊറിയയിലെ സൈബർ ക്രിമിനലുകൾ കഴിഞ്ഞ വർഷം ഹാക്കിംഗിലൂടെ കവർന്നത് 40 കോടി ഡോളർ(2966 കോടി രൂപ) മൂല്യമുള്ള ക്രിപ്റ്റോ കറൻസി.
ഹാക്കർമാർ ഏഴു തവണയെങ്കിലും മോഷണത്തിൽ വിജയിച്ചതായി ബ്ലോക്ചെയിൻ അനാലിസിസ് കന്പനിയായ ചെയിനാലിസിസ് പറഞ്ഞു. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളും നിക്ഷേപ സ്ഥാപനങ്ങളുമാണ് ആക്രമണത്തിനിരയായത്.