രണ്ടു ലക്ഷത്തിലധികം കുട്ടികളെ റഷ്യ കടത്തിക്കൊണ്ടുപോയെന്ന് യുക്രെയ്ന്
Saturday, May 14, 2022 1:17 AM IST
കീവ്: രണ്ടുലക്ഷത്തിലധികം കുട്ടികളെ റഷ്യ ബലംപ്രയോഗിച്ച് രാജ്യത്തുനിന്നു കടത്തിക്കൊണ്ടുപോയെന്ന് യുക്രെയ്ന്. ഇവരെ റഷ്യന്‍ പൗരന്മാരാക്കുകയാണ് പുടിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
റഷ്യ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയ 12 ലക്ഷം യുക്രെയ്ന്കാരില് 210,000 ലധികം കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു മനുഷ്യാവകാശ ഓംബുഡ്സ്വുമണ്‍ ലെഡ്മല ഡെനിസോവ പറഞ്ഞു.
അതേസമയം ആരോപണത്തെ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ അവര്‍ ഹാജരാക്കിയില്ല. യുക്രെയ്ന്റെ ആരോപണത്തോടു റഷ്യ പ്രതികരിച്ചിട്ടില്ല.