റഷ്യൻ ഓർത്തഡോക്സ് സഭാ തലവനെതിരേ ബ്രിട്ടന്റെ ഉപരോധം
Friday, June 17, 2022 1:54 AM IST
ലണ്ടൻ: റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ പാത്രിയർക്കീസ് കിറിലിനെതിരേ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ ശക്തമായി പിന്തുണയ്ക്കുന്നതാണ് ഉപരോധത്തിനു കാരണമെന്നു യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രുസ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഉറ്റ സൗഹൃദമുള്ളയാളാണു പാത്രിയർക്കീസ് കിറിൽ. റഷ്യയിൽ ബാലാവകാശ കമ്മീഷണർ മരിയ ലവോവ-ബെലോവയ്ക്കെതിരേയും ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ചു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് മേഖലകളിൽനിന്ന് 2000 കുട്ടികളെ ബലമായി റഷ്യയിലേക്ക് കൊണ്ടുപോയതിന്റെ പേരിലാണ് മരിയയ്ക്കെതിരേ ഉപരോധം.