കോവിഡ് മരണനിരക്ക് ഉയരുന്നതായി ഡബ്ല്യുഎച്ച്ഒ
Friday, June 17, 2022 1:54 AM IST
ജനീവ: അഞ്ച് ആഴ്ചയ്ക്കുശേഷം ലോകത്ത് വീണ്ടും കോവിഡ് മരണനിരക്ക് ഉയർന്നതായി ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞയാഴ്ച ലോകത്ത് കോവിഡ്-19 മൂലം 8,700 പേർ മരിച്ചു.
മുൻ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് മരണത്തിൽ നാല് ശതമാനം വർധനയാണുണ്ടായത്. കോവിഡ് മരണ നിരക്കിൽ അമേരിക്കയിൽ 21 ശതമാനവും പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ 17 ശതമാനവും വർധനയുണ്ടായി. കഴിഞ്ഞയാഴ്ച ലോകത്ത് 32 ലക്ഷം പേർക്കു കോവിഡ് സ്ഥിരീകരിച്ചു.