ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ: അപലപിച്ച് യുഎസ്
Saturday, June 18, 2022 12:31 AM IST
വാഷിംഗ്ടൺ: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശത്തേ യുഎസ് ഭരണകൂടം അപലപിച്ചു.
ഗൾഫ് രാജ്യങ്ങളുൾപ്പെടെ പരാമർശത്തെ നേരത്തെ ശക്തമായി അപലപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പരാമർശം അപലപനീയമാണെന്ന് യുഎസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. പരാമർശത്തെ അപലപിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം പ്രവർത്തകരെ ബിജെപി തള്ളിപ്പറഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
മതസ്വാതന്ത്ര്യം, വിശ്വാസം എന്നിവയിൽ ഇന്ത്യയുമായി നിരന്തരം ചർച്ച നടത്താറുണ്ട്. മനുഷ്യാവകാശങ്ങളോട് ആദരവുയർത്താൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും നെഡ് പ്രൈസ് പറഞ്ഞു.