യുക്രെയ്ൻ കുരുന്നുകൾക്കായി നൊബേൽ പുരസ്കാരം ലേലംചെയ്ത് റഷ്യൻ മാധ്യമപ്രവർത്തകൻ
Tuesday, June 21, 2022 12:00 AM IST
ന്യൂയോർക്ക്: റഷ്യൻ അധിനിവേശത്തെത്തുടർന്നു ദുരിതത്തിലായ യുക്രെയ്നിലെ കുരുന്നുകൾക്ക് ആശ്വാസമെത്തിക്കാൻ സമാധാന നൊബേൽ പുരസ്കാരം നൽകി റഷ്യൻ മാധ്യമപ്രവർത്തകന്റെ ത്യാഗം.
കഴിഞ്ഞവർഷം ഫിലിപ്പീൻസിലെ മരിയ റിസായ്ക്കൊപ്പം നൊബേൽ പുരസ്കാരം പങ്കുവച്ച റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാട്ടോവാണ് നൊബേൽപുരസ്കാരം ലേലംചെയ്ത് കിട്ടുന്ന തുക യുണിസെഫിനു കൈമാറാനൊരുങ്ങുന്നത്.
റഷ്യൻ പത്രമായ നൊവോയ ഗസറ്റയുടെ എഡിറ്ററാണ് മുറാട്ടോവ്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന മാധ്യമങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നീക്കങ്ങളെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ നൊവായ ഗസറ്റ അടച്ചുപൂട്ടിയിരുന്നു.