ശ്രീലങ്കയിൽ ഭരണഘടനാ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Tuesday, June 21, 2022 1:38 AM IST
കൊളംബോ: പ്രസിഡന്റിനു മുകളിൽ പാർലമെന്റിന് അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 21 ാം ഭേദഗതിക്കു ശ്രീലങ്കൻ മന്ത്രിസഭയുടെ അംഗീകാരം.
ഭേദഗതി നിർദേശങ്ങൾ ഉടൻ പാർലമെന്റിന്റെ പരിഗണനയ്ക്കുവയ്ക്കുമെന്നു രണ്ട് മുതിർന്ന മന്ത്രിമാർ അറിയിച്ചു. 19 ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി പ്രസിഡന്റ് ഗോത്താബയ രാജപക്സെയ്ക്കു നിയന്ത്രണങ്ങളില്ലാത്ത അധികാരം ഉറപ്പാക്കുന്ന 20 എ ഭേദഗതി ഇതോടെ അപ്രസക്തമാകും.
ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന പാർട്ടിയിലെ (എസ്എൽപിപി) ഒരു വിഭാഗം എതിർത്തു.