ഹോങ്കോംഗിലെ ഒഴുകും റസ്റ്ററന്റ് മുങ്ങി
Tuesday, June 21, 2022 11:51 PM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രസിദ്ധമായ ‘ദ ജന്പോ’ എന്നു പേരുള്ള ‘ഒഴുകും റസ്റ്ററന്റ്’ മുങ്ങി. ഞായറാഴ്ച തെക്കൻ ചൈനാക്കടലിലെ പാരാസെൽ ദ്വീപിനു സമീപമാണു മുങ്ങിയത്.
50 വർഷം പ്രവർത്തിച്ച ഈ റസ്റ്ററന്റിൽനിന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ടോം ക്രൂസിനെപ്പോലുള്ള ഹോളിവുഡ് താരങ്ങളും അടക്കം 30 ലക്ഷത്തിലധികം പേർ ഭക്ഷണം കഴിച്ചിട്ടുണ്ട്.
സാന്പത്തിക പ്രതിസന്ധിക്കു പുറമേ കോവിഡിന്റെ ആഘാതംകൂടി നേരിട്ട സ്ഥാപനം 2020 മാർച്ചിൽ പൂട്ടിയിരുന്നു. വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി തുറമുഖത്തുനിന്നു നീക്കുന്നതിനിടെയാണു മുങ്ങിയത്.