അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകന്പം; അഞ്ചു മരണം
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകന്പം;  അഞ്ചു മരണം
Friday, June 24, 2022 11:47 PM IST
കാ​​​ബൂ​​​​ൾ: കി​​​​ഴ​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ പ​​​​ക്തി​​​​ക പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഗ​​​​യാ​​​​ൻ ജി​​​​ല്ല​​​​യി​​​​ൽ വീ​​​​ണ്ടും ഭൂ​​​​ച​​​​ല​​​​നം. അ​​​​ഞ്ചു പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 11 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി താ​​​​ലി​​​​ബാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച ഭൂ​​​​ക​​​​ന്പം നേ​​​​രി​​​​ട്ട സ്ഥ​​​​ല​​​​മാ​​​​ണി​​​​ത്.


ഇ​​​തി​​​നി​​​ടെ പ​​​​ക്തി​​​​ക, ഖോ​​​​സ്ത് പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച യുണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ മ​​​ര​​​ണം 1,150 ആ​​​യെ​​​ന്ന് അ​​​ഫ്ഗാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 1,600 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 3,000 ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും മറ്റു കെട്ടിടങ്ങളും ത​​​​ക​​​​ർ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.