ഷോപ്പിംഗ് മാളിലെ റഷ്യൻ ആക്രമണം: മരണം 18 ആയി
Tuesday, June 28, 2022 11:48 PM IST
കീവ്: മധ്യ യുക്രെയ്നിലെ ക്രെമൻചുകിലെ തിരക്കേറിയ ഷോപ്പിംഗ് മാളിൽ റഷ്യൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 59 പേർക്കു പരിക്കേറ്റു.
ആക്രമണസമയത്ത് ആയിരത്തിലധികം പേർ ഷോപ്പിംഗ് മാളിലുണ്ടായിരുന്നു. യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഭീകരാക്രമണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഷോപ്പിംഗ് മാൾ ആക്രമണത്തെ വിശേഷിപ്പിച്ചത്. റഷ്യൻ ആക്രമണത്തെ പാശ്ചാത്യരാഷ്ട്രങ്ങൾ അപലപിച്ചു.