യുഎസ് ഗർഭച്ഛിദ്ര നിരോധനം: സംസ്ഥാന കോടതികളിൽ നിയമപോരാട്ടം
Tuesday, June 28, 2022 11:48 PM IST
ന്യൂ ഓർലിയൻസ്: ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നുള്ള വിധി യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ സംസ്ഥാന കോടതിയെ സമീപിച്ചു തുടങ്ങി.
വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയാണു ഗർഭച്ഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോ വേഴ്സസ് വേഡ് കേസിലെ വിധി ഫെഡറൽ കോടതി റദ്ദാക്കിയത്.
ഇതുമൂലം ഗർഭച്ഛിദ്രത്തിൽ സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാം. യൂട്ടയിലും ലൂസിയാനയിലും ഗർഭച്ഛിദ്ര നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി അടുത്തയാഴ്ച പരിഗണിക്കും.
വിധിക്കെതിരേ 13 സംസ്ഥാന കോടതികളിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിധി നടപ്പിലാക്കുന്നതിന് പല സംസ്ഥാന കോടതികളും താത്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.