ദക്ഷിണ ചൈനാക്കടലിൽ കപ്പൽ മുങ്ങി
Sunday, July 3, 2022 1:25 AM IST
ഹോങ്കോംഗ്: ദക്ഷിണ ചൈനാക്കടലിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലുംപെട്ടു ചരക്കുകപ്പൽ മുങ്ങി. രണ്ടു ഡസനിലധികം കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണ്. രക്ഷാപ്രവർത്തനത്തിനായി ഹോങ്കോംഗ് വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ട്. 30 ജീവനക്കാരിൽ മൂന്നുപേരെ ഇതുവരെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു.
കൂറ്റൻ തിരമാലകളിൽപ്പെട്ടു കപ്പൽ രണ്ടായി പിളർന്നു.