നാസയുടെ ചന്ദ്രനിലേക്കുള്ള റോക്കറ്റ് ആർടിമിസ് 29ന് വിക്ഷേപിക്കും
Thursday, August 18, 2022 12:28 AM IST
വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചന്ദ്രനിലേക്കുള്ള ഭീമൻ റോക്കറ്റ് ആർടിമിസ് വിക്ഷേപണത്തിനു സജ്ജമായി.
സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്നറിയപ്പെടുന്ന റോക്കറ്റ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു 29ന് വിക്ഷേപിക്കും. ആദ്യ വിക്ഷേപണത്തിൽ സഞ്ചാരികൾ ഉണ്ടായിരിക്കില്ലെങ്കിലും മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണു വിക്ഷേപണം.