റഷ്യ അണ്വായുധം പ്രയോഗിച്ചേക്കും: സെലൻസ്കി
Monday, September 26, 2022 11:47 PM IST
കീവ്: യുക്രെയ്നുനേരേ റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി.
റഷ്യയെ പ്രതിരോധിക്കാൻ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ സമീപകാല പ്രസ്താവന വാചകമടിയായി തോന്നുന്നില്ലെന്നു സെലൻസ്കി പറഞ്ഞു.
കഴിഞ്ഞയാഴ്ച നടത്തിയ ടിവി പ്രസംഗത്തിലാണു പുടിൻ അണ്വായുധഭീഷണി മുഴക്കിയത്. നേരത്തേ റഷ്യയുടെ അണ്വായുധ ഭീഷണി ഭയപ്പെടുത്തല്‍ തന്ത്രമായി വിലയിരുത്തി സെലൻസ്കി തള്ളിക്കളഞ്ഞിരുന്നു.
റഷ്യ നിയന്ത്രണത്തിലാക്കിയ സാപ്പോറിഷ്യ ആണവോർജ പ്ലാന്റിനുനേരേ തുടർച്ചയായി ഷെല്ലാക്രമണം നടന്നിരുന്നു. പിവ്ദെന്നൗക്രെയ്ൻസ്ക ന്യൂക്ലിയൻ പ്ലാന്റിനുനേരേയും മിസൈലാക്രമണവുമുണ്ടായി. സാപ്പോറിഷ്യയിലുണ്ടായ ആക്രമണത്തിൽ യുക്രെയ്നെ പഴിചാരിയ റഷ്യ, പിവ്ദെന്നൗക്രെയ്ൻസ്ക ആക്രമണത്തിൽ മൗനം പാലിച്ചു.